കോവളം: യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ. വവ്വാമ്മൂല സ്വദേശികളായ അഖിൽ (25), അജിൻ (24) എന്നിവരാണ് അറസ്റ്റിലായത്. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. വവ്വാമ്മൂല സ്വദേശി അരുണി(23)നാണ് പരുക്കേറ്റത്.
വവ്വാമ്മൂല കായൽ തീരത്ത് ബുധനാഴ്ച രാത്രി 7 ഓടെയാണ് സംഭവം. ഇരുവരും സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ടവരുമാണെന്നും എസ്ഐ എം പ്രശാന്ത് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.





