റിയാദ്: റിയാദിൽ ഇന്ന് ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. നഗരത്തിെൻറ കിഴക്കൻ മേഖലകളിലാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
കിഴക്കൻ റിയാദിലെ താമസക്കാർ പലതവണ വലിയ ശബ്ദങ്ങൾ കേട്ടതായും ആകാശത്തേക്ക് പുക ഉയരുന്നത് കണ്ടതായും അറിയിച്ചു. തങ്ങളുടെ ലേഖകരും സ്ഫോടനശബ്ദം നേരിട്ട് കേട്ടതായി എ.എഫ്.പി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്ഫോടനത്തിെൻറ കൃത്യമായ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല





