മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജനായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെണ്ണിയൂർ തിരൂരങ്ങാടി മടപ്പള്ളി വീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് റയാൻ ആണ് (25) മരിച്ചത്.
മാനസികാരോഗ്യ വിഭാഗം ഡോക്ടറായിരുന്നു. രാവിലെ 10.30ന് അത്താണി, വെളപ്പായ റെയിൽവേ ഗേറ്റുകൾക്ക് മധ്യേയുള്ള സ്ഥലത്താണ് അപകടം. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കു പോകുന്ന ഏറനാട് എക്സ്പസ് തട്ടിയായിരുന്നു മരണം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.





