സഊദിയിൽ പബ്ലിക് പ്ലാറ്റ്‌ഫോമുകളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിയാൽ ജയിലും വൻതുക പിഴയും, മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

0
1561

റിയാദ്: സഊദിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും ഒരു ഇൻഫർമേഷൻ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പബ്ലിക് പ്ലാറ്റ്‌ഫോമുകളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിയാൽ ക്രിമിനൽ ശിക്ഷകൾ പ്രകാരം ജയിലും വൻതുക പിഴയും ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ ഒരു വർഷം വരെ തടവും 500,000 റിയാൽ വരെ പിഴയും ആണെന്ന് പബ്ലിക് പ്രോസിക്യൂഷൻ സൂചിപ്പിച്ചു. ആർട്ടിക്കിൾ (13) അനുസരിച്ച് കുറ്റകൃത്യം ചെയ്യാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ഉൾപ്പെടെയുള്ള ഉപകരണ മാർഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും.

സൈബർ ക്രൈം കോംബാറ്റിംഗ് നിയമത്തിലെ ആർട്ടിക്കിൾ (9) പ്രകാരം കുറ്റകൃത്യം ചെയ്യാൻ മറ്റൊരാളെ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ സമ്മതിക്കുകയോ ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും മുന്നറിയിപ്പിലുണ്ട്.