വർഷംതോറും വാക്സിൻ എടുക്കേണ്ടിവരും: ഫൈസർ

0
2349

ന്യൂയോർക്ക്: വർഷംതോറും കൊവിഡ് വാക്സിൻ എടുക്കേണ്ട അവസ്ഥ ഇനി വേണ്ടി വരുമെന്ന് യു.എസ് മരുന്നുനിർമാണ കമ്പനി ഫൈസർ. എങ്കിൽ മാത്രമേ ഉയർന്ന പ്രതിരോധശേഷി കൈവരിക്കാനാവുകയുള്ളൂവെന്നും ഫൈസർ മേധാവി ഡോ: ആൽബർട്ട് ബുർല പറഞ്ഞു. കൊവിഡ് വകഭേദങ്ങളായ ബീറ്റ, ഡെൽറ്റ എന്നിവക്കെതിരേ ഫൈസർ പരിഷ്കരിച്ച വാക്സിൻ പതിപ്പുകൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഒമി ക്രോണിനെതിരായ പതിപ്പ് നൂറു ദിവസത്തിനകം തയാറാകും.

ഈ വർഷം അവസാനത്തോടെ 300 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാകു മെന്നാണ് കമ്പനി പ്രതീക്ഷിക്കു ന്നത്. അടുത്ത വർഷം 400 കോടി ഡോസ്നിർമിക്കും. അതിനിടെ ബുർലയെ പിന്തുണച്ച് യു എകർച്ചവ്യാധി വിഭാഗം മേ ധാവിയും ആരോഗ്യ ഉപദേഷ്ടാവുമായ ആന്റണി ഫൗസി രംഗ ത്തെത്തി. എല്ലാ വർഷവും വാക്സിനെടുക്കാൻ അമേരിക്കക്കാർ തയാറാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഫൈസർ, മോ ഡേണ തുടങ്ങിയ കമ്പനികൾ വാക്സിൻ നിർമാണത്തിലൂടെ വൻതോതിൽപണമുണ്ടാക്കുന്നത് അധാർമികമാണെന്ന് വാദിച്ച് നിരവധി ആരോഗ്യ സന്നദ്ധ സം ഘടനകൾ രംഗത്തെത്തി. ഫൈസർ ഈ വർഷം 3,500 കോടി ഡോളറിന്റെ വാക്സിൻ വിറ്റു. കമ്പനിയുടെ ഓഹരി വില കുതിച്ചുയരുകയും ചെയ്തു. എന്നാൽ ആഫ്രിക്കയിൽ 20 ൽ ഒരാൾക്കു പോലും രണ്ടു ഡോസ് വാക്സിൻ ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.