ഭീഷണി ഒത്തില്ല! കയ്യും കാലും തല്ലി ഒടിക്കുമെന്ന് എംഎൽഎ; നിയമം നോക്കുമെന്ന് വനിതാ തഹസിൽദാർ

0
114

Lമൂന്നാർ: കയ്യും കാലും തല്ലി ഒടിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ.രാജ. കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. മൂന്നാർ സ്പെഷൽ തഹസിൽദാർ സി.വി.ഗായത്രിയെയാണ് എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. 

റവന്യു ഉദ്യോഗസ്ഥർ അടിമേടിക്കുമെന്ന് എംഎൽഎ സംസാരത്തിനിടെ ഭീഷണിപ്പെടുത്തുന്നുണ്ട്. നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്ന് എംഎൽഎ ഫോൺ സന്ദേശത്തിൽ പറയുന്നു. നിയമപരമായ കാര്യങ്ങളേ തനിക്കു ചെയ്യാൻ കഴിയൂ എന്നായിരുന്നു തഹസിൽദാറിന്റെ മറുപടി.