റിയാദ്: ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി താൽക്കാലിക വിലക്കേർപ്പെടുത്തി സഊദി അറേബ്യ. പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസുകൾക്ക് കൂടി വിലക്ക് ഏർപ്പെടുത്തിയത്. മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ് എന്നിവിടങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി രാജ്യങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു.




