കൊവിഡ് വകഭേദം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്‌റൈൻ വിലക്കേർപ്പെടുത്തി

0
2425

മനാമ: കൊവിഡ് -19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം ദക്ഷിണാഫ്രിക്കയിൽ നിന്നും അഞ്ച് ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ബഹ്‌റൈൻ പ്രവേശനം നിരോധിച്ചു. സ്റ്റേറ്റ് ന്യൂസ് ഏജൻസി ബിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, ബഹ്‌റൈൻ പൗരന്മാരെയും ബഹ്‌റൈൻ റസിഡൻസി വിസയുള്ളവരെയും ഒഴിവാക്കിയാണ് തീരുമാനം.

ഇസ്രാഈൽ , ബ്രിട്ടൻ, സിംഗപ്പൂർ, സഊദി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ബി.1.1.529 കൊറോണ വൈറസ് വകഭേദത്തെ തുടർന്ന് ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.