27 കാരൻ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
6943

റിയാദ്: റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ് ( 27) ആണ് ബദിയയിൽ മരണപ്പെട്ടത്. ബഷീർ കുട്ടി –
നസീമ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.

മയ്യിത്ത് സഊദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നൗഫൽ തിരൂർ, ജാഫർ ഹുദവി, കൊല്ലം ജില്ലാ കെഎംസിസി നേതാക്കളായ നജീബ് അഞ്ചൽ, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവർ രംഗത്തുണ്ട് .