പട്ന: 60 ഗ്രാം സ്വർണം മോഷണം പോയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിക്കുകയും രഹസ്യഭാഗങ്ങളിൽ പെട്രോൾ ഒഴിക്കുകയും ചെയ്തെന്ന ആരോപണവുമായി ജ്വല്ലറി ജീവനക്കാരൻ രംഗത്ത്. ബിഹാറിലാണ് സംഭവം.
ഡിസംബറിൽ സമസ്തിപുരിലെ ഒരു ജ്വല്ലറിയിൽ നിന്ന് 60 ഗ്രാം സ്വർണം മോഷ്ടിച്ച കേസിൽ രണ്ട് സഹപ്രവർത്തകർക്കൊപ്പം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പങ്കാളിത്തത്തിന് തെളിവില്ലാത്തതിനാൽ പിന്നീട് വിട്ടയച്ചു. എന്നാൽ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷമാണ് വിട്ടയച്ചത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മോഷണം നടന്ന കടയുടെ ഉടമ ഡിസംബർ 31 ന് ഇവരെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ തന്നെ തുടർച്ചയായി മർദിച്ചതായും സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചതായും പരാതിയിൽ പറയുന്നു. ഇയാളെ മോചിപ്പിക്കാൻ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. വെറുതെവിടണമെങ്കിൽ 50000 രൂപ നൽകണമെന്ന് പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്.
….





