സാമൂഹ്യ പ്രവർത്തകനും മുൻ പ്രവാസിയുമായ സി.പി.എം. അബ്ദുറഹ്മാൻ ബിൻ അഹമ്മദ് വട്ടക്കിണർ അന്തരിച്ചു. കോഴിക്കോട് സ്വദേശിയാണ്.
ഗ്രീൻ സ്ക്വയർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറിയാണ്. നഗരത്തിലെ ഒട്ടേറെ സാമൂഹ്യ-സാംസ്ക്കാരിക സംഘടനകളിൽ അംഗത്വമുണ്ട്.
ഉമാ ജ്വല്ലറിയുടെ മുൻ മാനേജറാണ്.
ഭാര്യ: വാടിയിൽ പി. കെ. ജമീല.
മക്കൾ: പി.കെ. ജസീല (ടീച്ചർ, എം.എം. ഹൈസ്കൂൾ പരപ്പിൽ), ജിയാദ് (ഖത്തർ).
മരുമക്കൾ: എം. ഷറഫുദ്ദീൻ, ഹിബ ജലീൽ.
സഹോദരങ്ങൾ: സി.പി.എം. സൈഫുദ്ദീൻ, നിസാർ അഹമ്മദ്, സി.പി.എം. സഈദ് അഹമ്മദ് (സെക്രട്ടറി, സിയസ്കോ), സുഹറ, പരേതനായ സി. പി.എം. ബഷീർ. മയ്യത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.





