കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘത്തിനുനേരെ യുവാവിൻ്റെ വടിവാൾ ആക്രമണം

0
169

ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയിൽ കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘത്തിനുനേരെ യുവാവിൻ്റെ ആക്രമണം. ബുധൻ രാത്രിയാണ് കണിച്ചുകുളങ്ങര തിരുവിഴ പ്രദേശത്ത് കരോളുമായെത്തിയ കുട്ടികൾക്ക് നേരെ തിരുവിഴ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അനീഷ് വരാപ്പുഴ എന്നയാൾ വടിവാളുമായി എത്തിയത്.

ഭയന്നോടിയ കുട്ടികൾക്ക് പിന്നാലെ വടിവാളുമായി ഇയാൾ ഏറെനേരം പിന്തുടർന്നു. പിന്നീട് കരോളിനായി ഒരുക്കിയിരുന്ന ലൈറ്റുകൾ തകർത്തു. ഓട്ടോ ഡ്രൈവറാണ് പ്രതി. സംഭവമറിഞ്ഞ് മാരാരിക്കുളം പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് രക്ഷകർത്താക്കൾ പ്രതിഷേധിച്ചു.