തീപിടിച്ച് കത്തിക്കരിഞ്ഞ ലാൻഡ് ക്രൂയിസറിന്റെ ഉടമയ്ക്ക് പുതിയ കാർ; വിശ്വസിപ്പിക്കാനായി സത്യം ചെയ്തതത് മൂന്ന് വിവാഹമോചനങ്ങൾ കൊണ്ട് | VIRUL VIDEO

0
171

സഊദിയിലെ അൽ-സയാഹ്ദ് ഫെസ്റ്റിവലിൽ ലാൻഡ് ക്രൂയിസർ ജീപ്പിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. പുറത്ത് വന്ന വീഡിയോ പ്രകാരം കാർ നിശ്ശേഷം കത്തിക്കരിഞ്ഞു. സംഭവം നടന്ന സ്ഥലത്ത് നിന്നുള്ള വീഡിയോയിൽ നിരവധി പേര് കൂട്ടം കൂടി നിൽക്കുന്നതായി കാണാമെങ്കിലും അപകടസ്ഥലത്ത് ഒരു കൂട്ടം പൗരന്മാർക്കിടയിൽ കാറിനെ തീജ്വാലകൾ വിഴുങ്ങുന്നത് വീഡിയോയിൽ കാണിച്ചു.

കാർ സമ്മാനം

ഇതിനിടെ അപകടം നടന്ന പൗരന്മാർക്കിടെയിലെ കുടുംബ പേരുകളും ചൂടേറിയ ചർച്ചക്കിടയായി. താൻ ഒരു ദോസരിയാണെന്നും കത്തിനശിച്ച കാറിന്റെ ഉടമ ഒരു ഷമ്മാരിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാഗ്വാദം. വീഡിയോയ്ക്കിടെ, കേടായ കാറിന്റെ ഉടമയ്ക്ക് കത്തിച്ച കാറിന് പകരം മറ്റൊരു കാർ സമ്മാനമായി നൽകണമെന്ന് പൗരന്മാരിൽ ഒരാൾ നിർബന്ധിച്ചതായും കാണാം .

ട്രിപ്പിൾ വിവാഹമോചനം

അതിനിടെ മറ്റൊരു കാർ സമ്മാനമായി നൽകാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അദേഹത്തിന് അത് വിശ്വസിക്കാനായില്ല. “നിങ്ങൾക്ക് ഒരു കാർ വരും” എന്ന പൗരൻ കാർ ഉടമയോട് പറഞ്ഞുവെങ്കിലും വിശ്വാസംവരാതെ യുവാവ് വാഗ്ദാനം നിരസിച്ചു. യുവാവ് ആ വാഗ്ദാനം നിരസിച്ചപ്പോൾ, വിശ്വാസം നേടാനായി വേറിട്ട സത്യം ചെയുന്ന മാർഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. വിവാഹ മോചനം വെച്ചായിരുന്നു സത്യം. “വിവാഹമോചനത്താൽ ഞാൻ സത്യം ചെയ്യുന്നു, ഒരു ട്രിപ്പിൾ വിവാഹമോചനം, കാർ നിങ്ങൾക്ക് ലഭിക്കും, ” എന്ന് പറഞ്ഞുകൊണ്ട് ആ മനുഷ്യൻ തന്റെ ദൃഢനിശ്ചയം സ്ഥിരീകരിച്ചു. VIRUL VIDEO