ദമാം രണ്ടര ദശാബ്ദ കാലത്തോളം സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രവാസിയായിരുന്ന മുൻ കെ.എം.സി.സി നേതാവ് കെ. സക്കീർ അഹമ്മദ് (63) നാട്ടിൽ നിര്യാതനായി. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി അംഗം, ദമാം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി, നാഷണൽ കമ്മിറ്റി സുരക്ഷാ സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സൗദി സ്കാഫോൾഡിംഗ് കമ്പനിയിലെ ദീർഘകാലത്തെ സേവനത്തിന് ശേഷമാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
പ്രവാസം അവസാനിപ്പിച്ചതിന് ശേഷം കൊടുവള്ളി കത്തറമ്മൽ പ്രദേശത്തെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു കെ.സക്കീർ അഹമ്മദ്.
പരേതനായ കൈപാക്കിൽ മുഹമ്മദ് ഹാജി-സഫിയ ദമ്പതികളുടെ മകനാണ്. അഡ്വ.പി.ടി.എ റഹീം എം.എൽ.യുടെ സഹോദരിയുടെമകനാണ്





