മസ്ജിദുന്നബവിയിലെ മുഅദ്ദിന്‍ ഫൈസല്‍ അല്‍നുഅ്മാന്‍ അന്തരിച്ചു; നിലച്ചത് മദീനയില്‍ അഞ്ചുനേരവും ഉര്‍ന്ന ശബ്ദമാധുര്യം

0
153

മദീന: മദീനയിലെ മസ്ജിദുന്നബവിയില്‍ (പ്രവാചക പള്ളി) മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്ന വ്യക്തി) ശൈഖ് ഫൈസൽ ബിൻ അബ്ദു മാലിക് അൽ നുഅ്മാന്‍ അന്തരിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ന്ത്യം. മസ്ജിദുന്നബവി യിലെ മുഅദ്ദിന്‍ പദവി തലമുറകളായി കൈമാറിവരുന്ന കുടുംബ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി, പിതാവ് ശൈഖ് അബ്ദുൽ മാജിക് അൽ നുഅ്മാന്റെ പാത പിന്തുടര്‍ന്ന് തിനാലാം വയസ്സിലാണ് അദ്ദേഹം വിശുദ്ധ പള്ളിയില്‍ ബാങ്ക് വിളി തുടങ്ങിയത്. മരണം വരെഅദ്ദേഹം സേവനം തുടര്‍ന്നു. മധുരമായ ശബ്ദത്തിനും ഇമ്പമാര്‍ന്ന ബാങ്ക് വിളിക്കും പ്രശസ്തനായിരുന്നു ശൈഖ് ഫൈസല്‍. മസ്ജിദുന്നബവിയിലെ ഏറെ ആകര്‍ഷണവമുായിരുന്നു ഇത്. ഇന്ന് രാവിലെ മസ്ജിദുന്നബവിയില്‍ സുബ്ഹി നിസ്കാരത്തിന്ശേഷം നടന്ന മയ്യിത്ത് നമസ്കാരാനന്തരം മയ്യിത്ത്ഖബറടക്കി.