തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിൽ മത്സരിച്ച വിജയകുമാരൻ നായർ (59) ആണ് മരിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയമാണ് ജീവനൊടുക്കാൻ കാരണമെന്ന് പ്രാഥമിക വിവരം. ഫലം വന്നതിനുശേഷം വീടിന് പുറകുവശത്ത് വച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.





