തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടെടേതാണ് ഉത്തരവ്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകിട്ട് വരെയാണ് കസ്റ്റഡി കാലാവധി.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചത് പത്മകുമാർ, സ്വർണം ചെമ്പെന്ന് രേഖകൾ മാറ്റിയത് ഇതിനുശേഷമെന്ന് റിമാൻഡ് റിപ്പോർട്ടിൽ.





