പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടിയായി സഊദി ഫാമിലി വിസിറ്റിങ് വിസ കാലാവധി ചുരുക്കി

0
361
  • ഇന്ന് സ്റ്റാമ്പ് ചെയ്ത വിസകളിൽ രേഖപ്പെടുത്തിയത് രണ്ട് മാസം മാത്രം

മുംബൈ: സഊദി ഫാമിലി വിസിറ്റ്ങ് വിസ കാലവധിയിൽ പുതിയ അപ്ഡേറ്റ്. കുടുംബങ്ങളെ സന്ദർശക വിസയിൽ കൊണ്ട് വരാൻ ആഗ്രഹിച്ചവർക്ക് തിരിച്ചടി നൽകുന്നതാണ് പുതിയ പരിഷ്കരണം. നിലവിൽ സിംഗിൾ എൻട്രിയിൽ ലഭിച്ചിരുന്ന മൂന്ന് മാസം കാലാവധി കുറച്ചതാണ് തിരിച്ചടിയായത്. ഇത് ഇപ്പോൾ 60 ദിവസം അഥവാ രണ്ട് മാസക്കാലമായാണ് കുറച്ചത്. ഇതോടെ, സഊദി സന്ദർശക വിസയിൽ ഇനി രണ്ട് മാസം മാത്രമാണ് ആദ്യ തവണ നിൽക്കാൻ സാധിക്കുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ന് അഥവാ 24/11/2025 മുതൽ ഇഷ്യു ചെയ്ത ഫാമിലി സന്ദർശക വിസയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ നിലയിൽ സഊദിയിൽ നിൽക്കാനുള്ള സമയം (Duration of stay) 90 ദിവസം എന്നാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇന്ന് മുതൽ ഇഷ്യു ചെയ്ത വിസകളിൽ 90 ന് പകരം 60 ദിവസം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കാലാവധി പരിഷകരണം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

സാധാരണ ഹജ്ജിനോടാനുബന്ധിച്ച് പല പരിഷ്കരണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര നേരത്തെ തന്നെ ഏർപ്പെടുത്താറില്ല. അതിനാൽ തന്നെ ഇപ്പോൾ വരുത്തിയ പുതിയ പരിഷകരണം എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നത് വ്യക്തമല്ല. നിലവിൽ 3 മാസം കാലാവധി കഴിയുന്ന മുറക്ക് സിംഗിൾ എൻട്രി വിസ അബ്ഷിർ വഴി ഓൺലൈനിലൂടെ പുതുക്കാൻ സാധിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലോ ചാനലിലോ നിങ്ങങ്ങൾക്ക് അപ്ഡേറ്റ് ലഭിക്കും. 

അടുത്തിടെ ഫാമിലി സന്ദർശക വിസ അപേക്ഷ, സ്റ്റാമ്പിങ് തിയ്യതികളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഫാമിലി വിസിറ്റ് വിസ നാട്ടിൽ നിന്ന് സ്റ്റാമ്പ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ സഊദിയിൽ പ്രവേശിച്ചിരിക്കണം എന്നതാണ് ഇതിൽ ശ്രദ്ധേയമായ മാറ്റം. നേരത്തെ ഇതിന് മൂന്ന് മാസം വരെ സമയം ഉണ്ടായിരുന്നു. ഇതാണ് നവംബർ ആദ്യം മുതൽ കുറച്ചത്.

സ്റ്റാംമ്പ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ സഊദിയിൽ പ്രവേശിച്ചിരിക്കണം

ഫാമിലി വിസിറ്റ് വിസ നാട്ടിൽ നിന്ന് സ്റ്റാമ്പ് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ സഊദിയിൽ ഇപ്പോൾ പ്രവേശിച്ചിരിക്കണം. സഊദിയിൽ ഇറങ്ങിയാൽ വിസയിൽ ഉള്ളത് പോലെ 90 അല്ലെങ്കിൽ, 60 ദിവസം വരെ നിൽക്കാൻ സാധിക്കും. ശേഷം ഓൺലൈൻ വഴി ഇൻഷുറൻസ്, ഗവണ്മെന്റ് ഫീസ് എന്നിവ അടച്ചു വീണ്ടും പല ഘട്ടങ്ങളായി പുതുക്കാൻ സാധിക്കുമെന്നത് കുടുംബങ്ങൾക്ക് ആശ്വാസമാണ്.

മോഫയിൽ അപ്രുവ് ആയി ഒരു മാസത്തിനുള്ളിൽ സ്റ്റാമ്പിങ് പൂർത്തിയാക്കണം

സഊദിയിൽ നിന്ന് മോഫയിൽ വിസ ആപ്ലിക്കേഷൻ നൽകുമ്പോൾ ഒരു മാസത്തെ സമയമാണ് ലഭിക്കുക. ഇതിനുള്ളിൽ ചേമ്പർ ചെയ്ത് നടപടികൾ പൂർത്തിയാക്കണം. ശേഷം സഊദിയിൽ നിന്ന് ഫാമിലി വിസിറ്റ് വിസ അപ്രുവ് ആയി ഒരു മാസത്തിനുള്ളിൽ തന്നെ നാട്ടിലെ വി എഫ് എസ് കേന്ദ്രത്തിൽ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കേണ്ടതുമുണ്ട്. നേരത്തെ ഒരു വർഷം വരെ സമയം ഉണ്ടായിരുന്നു.

ഇത് കൂടാതെ, വി എഫ് എസിൽ വിസ സമർപ്പിക്കുമ്പോൾ വിസക്ക് ചുരുങ്ങിയത് 10 ദിവസമെങ്കിലും വാലിഡിറ്റി ഉണ്ടെന്ന് ഉറപ്പിക്കുന്നതും നല്ലതാണ്. വിസ സ്റ്റാമ്പിംഗ് നടപടിക്രമങ്ങൾക്ക് സാധാരണ ഗതിയിൽ അത്രയും ദിവസം ആവശ്യമായി വന്നേക്കുമെന്നതിനാൽ വിസ സ്റ്റാമ്പിങ് റിജക്ട് ആവാതിരിക്കാൻ ഇത് നല്ലതാണെന്നും ട്രാവൽസ് മേഖലയിൽ ഉള്ളവർ പറയുന്നു.

നിലവിൽ ഉംറ, ഫാമിലി വിസിറ്റിംഗ് വിസകൾക്ക് പുറമെ ബിസിനസ്, ടൂറിസം വിസകൾക്കും വിസ സ്റ്റാമ്പ് ചെയ്‌താൽ 30 ദിവസത്തിനുള്ളിൽ സഊദിയിൽ ഇറങ്ങണം എന്ന നിബന്ധനയുണ്ട്. സഊദിയിൽ പ്രവേശിച്ചാൽ വിസയിൽ കാലാവധി ഉള്ളത് പ്രകാരം അത്രയും ദിവസം വരെ നിൽക്കാനാകും. ഫാമിലി വിസിറ്റിംഗ് വിസകൾ വീണ്ടും പുതുക്കാം. എന്നാൽ, ഉംറ വിസകൾ പുതുക്കാൻ സാധിക്കില്ല എന്നത് ശ്രദ്ധിക്കണ്ടതാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക