അബുദാബി ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ചു, ഇന്ത്യ ഇപ്പോഴും പുറത്ത് തന്നെ

0
1971

അബുദാബി: അബുദാബിയുടെ ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ചു. ഒക്‌ടോബർ ആദ്യം മുതലുള്ള ആദ്യ അപ്‌ഡേറ്റിൽ ഇന്ത്യ ഇപ്പോഴും പുറത്ത് തന്നെയാണ്. ഇപ്പോൾ 95 രാജ്യങ്ങളാണ് ഇപ്പോൾ ലിസ്റ്റിൽ ഉള്ളത്. ലെബനൻ, തുർക്കി, ഫിലിപ്പീൻസ് തുടങ്ങി 13 പുതിയ രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ്-19 വാക്സിൻ പൂർണ്ണ ഡോസ് സ്വീകരിച്ച യാത്രക്കാർ യുഎഇയിലേക്ക് പറക്കുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ല. അബുദാബിയിലേക്ക് വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിൽ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും. ഗ്രീന്‍ രാജ്യങ്ങളില്‍നിന്നു അബുദാബിയിലേക്കു വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട.

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ എടുക്കാത്ത സന്ദർശകർ എത്തുമ്പോൾ പിസിആർ പരിശോധന നടത്തുകയും 10 ദിവസത്തേക്ക് ക്വാറന്റൈൻ ആകുകയും വേണം. ഇതിൽ ആറ്, ഒമ്പത് ദിവസത്തിലും പിസിആർ പരിശോധനകൾ നടത്തുകയും വേണം.

ഏറ്റവും പുതിയ ഗ്രീൻ ലിസ്റ്റ് അപ്‌ഡേറ്റിൽ ലക്ഷ്യസ്ഥാനങ്ങളൊന്നും ലിസ്റ്റിൽ നിന്ന് നീക്കം ചെയ്‌തിട്ടില്ല. അൾജീരിയ, കംബോഡിയ, ഇറാൻ, ലാവോസ്, ലാത്വിയ, ലെബനൻ, മലേഷ്യ, ഫിലിപ്പീൻസ്, റൊമാനിയ, സിറിയ, തുർക്കി, ഉറുഗ്വേ, യെമൻ എന്നിവയാണ് പുതിയതായി ചേർത്ത രാജ്യങ്ങൾ. നേരത്തെ പട്ടികയിൽ 82 രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

95 ക്വാറന്റൈൻ രഹിത രാജ്യങ്ങൾ പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ

1. അൽബേനിയ

2. അൾജീരിയ

3. അർമേനിയ

4. ഓസ്ട്രേലിയ

5. ഓസ്ട്രിയ

6. അസർബൈജാൻ

7. ബഹ്റൈൻ

8. ബെലാറസ്

9. ബെൽജിയം

10. ബെലീസ്

11. ഭൂട്ടാൻ

12. ബൊളീവിയ

13. ബോസ്നിയ ആൻഡ് ഹെർസഗോവിന

14. ബ്രസീൽ

15. ബ്രൂണെ

16. ബൾഗേറിയ

17. ബർമ്മ

18. ബുറുണ്ടി

19. കംബോഡിയ

20. കാനഡ

21. ചിലി

22. ചൈന

23. കൊളംബിയ

24. കൊമോറോസ്

25. ക്രൊയേഷ്യ

26. സൈപ്രസ്

27. ചെക്ക് റിപ്പബ്ലിക്

28. ഡെൻമാർക്ക്

29. ഇക്വഡോർ

30. എസ്റ്റോണിയ

31. ഫിൻലാൻഡ്

32. ഫ്രാൻസ്

33. ജോർജിയ

34. ജർമ്മനി

35. ഗ്രീസ്

36. ഹോങ്കോംഗ്

37. ഹംഗറി

38. ഐസ്ലാൻഡ്

39. ഇന്തോനേഷ്യ

40. ഇറാൻ

41. ഇസ്രായേൽ

42. ഇറ്റലി

43. ജപ്പാൻ

44. ജോർദാൻ

45. കസാക്കിസ്ഥാൻ

46. കുവൈറ്റ്

47. കിർഗിസ്ഥാൻ

48. ലാവോസ്

49. ലാത്വിയ

50. ലെബനൻ

51. ലിച്ചെൻസ്റ്റീൻ

52. ലക്സംബർഗ്

53. മലേഷ്യ

54. മാലിദ്വീപ്

55. മാൾട്ട

56. മൗറീഷ്യസ്

57. മോൾഡോവ

58. മൊണാക്കോ

59. മോണ്ടിനെഗ്രോ

60. മൊറോക്കോ

61. നെതർലാൻഡ്സ്

62. ന്യൂസിലാൻഡ്

63. നോർവേ

64. ഒമാൻ

65. ഫിലിപ്പീൻസ്

66. പോളണ്ട്

67. പോർച്ചുഗൽ

68. ഖത്തർ

69. റിപ്പബ്ലിക് ഓഫ് അയർലൻഡ്

70. റൊമാനിയ

71. റഷ്യ

72. സാൻ മറിനോ

73. സഊദി അറേബ്യ

74. സെർബിയ

75. സീഷെൽസ്

76. സിംഗപ്പൂർ

77. സ്ലൊവാക്യ

78. സ്ലോവേനിയ

79. ദക്ഷിണ കൊറിയ

80. സ്പെയിൻ

81. സ്വീഡൻ

82. സ്വിറ്റ്സർലൻഡ്

83. സിറിയ

84. തായ്‌വാൻ, ചൈനയുടെ പ്രവിശ്യ

85. താജിക്കിസ്ഥാൻ

86. തായ്ലൻഡ്

87. ടുണീഷ്യ

88. തുർക്കി

89. തുർക്ക്മെനിസ്ഥാൻ

90. ഉക്രെയ്ൻ

91. യുണൈറ്റഡ് കിംഗ്ഡം

92. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

93. ഉറുഗ്വേ

94. ഉസ്ബെക്കിസ്ഥാൻ

95. യമൻ