ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാധാനം ഉണ്ട്, അത് നിലനിര്‍ത്തി പോയാല്‍ അത് മതി; കെ സുധാകരന്‍

0
99

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐക്യത്തോടെ പോയാല്‍ കോണ്‍ഗ്രസായെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാധാനം ഉണ്ട്. അത് നിലനിര്‍ത്തിപോയാല്‍ കോണ്‍ഗ്രസിന് അത് മതിയെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചര്‍ച്ച ഫലപ്രദമായിരുന്നു. കോര്‍ കമ്മിറ്റി വന്നത് നല്ല കാര്യമാണ്. കോടികളുടെ കൊള്ള നടത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രം മലയാളികള്‍ മോശക്കാരന്‍ അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് 17 അംഗങ്ങള്‍.