വയറു നിറച്ചു കഴിച്ചു, ബില്ല് കൊടുക്കാതെ മുങ്ങി, ട്വിസ്റ്റ്; യുവതി അടക്കം അഞ്ചുപേർ അറസ്റ്റിൽ- വീഡിയോ

0
10

അഹമ്മദാബാദ്: ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതെ മുങ്ങിയവരെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽനിന്ന് കടന്നുകളയുകയായിരുന്നു.

അവധി ആഘോഷമാക്കാൻ ഇറങ്ങിത്തിരിച്ചതായിരുന്നു സംഘം. ശുചിമുറിയിലേക്ക് കയറിപ്പോയി തിരികെ ഇറങ്ങിയ ശേഷം ഓരോരുത്തരും കാറിൽ ചെന്നിരുന്നു. പിന്നീട് സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു.

പണം തരാതെ മുങ്ങിയെന്നറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഹോട്ടലുടമയും ജീവനക്കാരനും ഇവരെ പിന്തുടർന്നു. ഗുജറാത്ത് അതിർത്തിക്ക് സമീപത്ത് വച്ച് യുവാക്കളുടെ കാർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതോടെയാണ് ട്വിസ്റ്റ് ഉണ്ടായത്. ഹോട്ടലുടമ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവതിയടക്കം 5 പേരെയും അറസ്റ്റ് ചെയ്തു.

വീഡിയോ