സ്പായിൽ കൊലപാതകശ്രമം; ജീവനക്കാരൻ്റെ തലയിൽ ഇരുമ്പുവടി കൊണ്ട് അടിച്ചു

0
13

എറണാകുളം: പാലാരിവട്ടത്ത് സ്പാ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം. പല്ലിശേരി റോഡിലെ സ്പായിൽ ആയിരുന്നു സംഭവം. ജീവനക്കാരന്റെ തലയിൽ ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ അഞ്ചു പേരെ പ്രതികളാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു.

മോഷണത്തിനെന്ന് പൊലീസ്
ജീവനക്കാരന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളോടും അപമര്യാദയായി പെരുമാറി. കത്തികൊണ്ട് കുത്താനുള്ള ശ്രമത്തിനിടയിൽ ജീവനക്കാരന്റെ കൈക്ക് മുറിവേറ്റു.