ഇന്നും മഴ കനക്കും; ഇടുക്കിയിലും എറണാകുളത്തും ഓറഞ്ച് അലർട്ട്

0
12

കോട്ടയം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ടാണ്. 

ചത്തത് 3,200 കോഴികൾ
അടുത്ത 3 മണിക്കൂറിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രാവിലെ 7 മണിക്ക് നൽകിയ മുന്നറിയിപ്പിൽ അറിയിച്ചു.  

നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രാത്രി 12ഓടെ 4 സ്പിൽവേ ഷട്ടറുകൾ 40 സെ.മീ ആണ്  ഉയർത്തിയത്. ചിറ്റൂർ പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കിയിലെയും പാലക്കാട്ടെയും ആറു ഡാമുകളിൽ വീതം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ആനയിറങ്കൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും പാലക്കാട്ടെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം ഡാമുകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.