14കാരനെ വനിതാ പോലീസ് ഉദ്യോഗസ്ഥ മർദിച്ചെന്ന് പരാതി; കേസ്

0
22

പാലക്കാട്: ഷൊർണൂരിൽ 14 വയസുകാരനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ മർദിച്ചെന്ന് പരാതി. ചേലക്കര പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെയാണ് പരാതി. കുടുംബത്തിന്റെ പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് 14കാരന് മർദനമേറ്റതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഷോർണൂർ പോസ്റ്റ് ഓഫീസിന് പിറകുഭാഗത്തുള്ള വാടക കോട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. ഈ കോട്ടേഴ്സിന് സമീപത്തായാണ് പൊലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്.

രാത്രികാലങ്ങളിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലേക്ക് ആരോ കല്ലെറിയുന്നത് പതിവാണ്. കല്ലെറിയുന്നത് 14കാരൻ ആണെന്ന് ആരോപിച്ചാണ് കുട്ടിയെ മർദിച്ചതെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും കുട്ടിക്ക് ചികിത്സ നൽകി.