- കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്
കാലിഫോർണിയ: ലാൻഡിംങിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് മരങ്ങൾക്കിടയിലൂടെ കുത്തനെ താഴേക്ക് പതിച്ച് നിരവധി പേർക്ക് പരിക്ക് ഏറ്റു. കാലിഫോർണിയയിലെ തിരക്കേറിയ ഹണ്ടിംഗ്ടൺ ബീച്ചിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ദുരന്തം. ഹെലികോപ്റ്റർ മരച്ചില്ലയിൽ ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്കേറ്റതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണെന്ന് തോന്നുന്നു, ഹെലികോപ്റ്റർ ക്രമേണ മരച്ചില്ലയിലേക്ക് നീങ്ങുന്നതും പതിയെ താഴേക്കിറങ്ങുകയും പിന്നീട് പെട്ടെന്ന് ഉയരുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ, തകർന്ന് വീഴുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും.
ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും നിലത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റതായും പോലീസ് സിബിഎസ് ന്യൂസിനോട് സ്ഥിരീകരിച്ചു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പക്ഷേ നിലവിൽ അവരുടെ അവസ്ഥ അജ്ഞാതമാണ്.