മാപ്പിളപ്പാട്ട് ഗായകൻ മുഹമ്മദ് കുട്ടി അരിക്കോട് നിര്യാതനായി

0
216

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ മുഹമ്മദ് കുട്ടി അരിക്കോട് (കുട്ടിക്ക) നിര്യാതനായി. അറുപത്തിയേഴു വയസായിരുന്നു. അസുഖബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു മുഹമ്മദ് കുട്ടി. അരീക്കോട് ഉഗ്രപുരം സ്വദേശിയായ ഇദ്ദേഹം ഹാർമോണിസ്റ്റ്, സംഗീതസംവിധായകൻ എന്ന നിലയിലും പ്രശസ്തനാണ്. ഏറെക്കാലമായി കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിൽ സ്ഥിര താമസക്കാരൻ ആണ്.

മലബാർ മാപ്പിള കലാസാഹിത്യ വേദിയുടെ എം എസ് ബാബുരാജ് പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ മുഹമ്മദിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ ജമീലയും മാപ്പിളപ്പാട്ട് ഗായികയായിരുന്നു. ജമാൽ പട്ടോത്ത്, ജുമൈല ഷാജി, ജുംന, ഹംന എന്നിവരാണ് മക്കൾ.

മരുമക്കൾ.
ഷാജി തെക്കഞ്ചേരി കൂടരഞ്ഞി, ഹമീദ് കറുത്തുപറമ്പ്, ജംഷാദ് ചേന്ദമംഗലൂർ, നസീമ തടപ്പറമ്പിൽ.