അനധികൃത താമസക്കാർക്ക് ഫൈനൽ ഏക്സിറ്റ് നടപടികൾ എളുപ്പമാക്കി സഊദി; നടപടിക്രമങ്ങൾ അറിയാം

0
102
  • നടപടികൾ നടപ്പിൽ വന്നതായി ജുബൈലിലെ അൽ ജുഐമ ലേബർ ഓഫീസുമായി ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കോർഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്

റിയാദ്: പുതുതായി വിസയിൽ സഊദിയിലെത്തി ഇഖാമ ലഭിക്കാത്തവർക്കും കാലാവധി കഴിഞ്ഞ ഇഖാമമയിലുള്ളവർക്കും ഉൾപ്പെടെ അനധികൃത താമസക്കാർക്ക് ഫൈനൽ ഏക്സിറ്റ് നടപടികൾ എളുപ്പമാക്കി സഊദി അറേബ്യ. സഊദി മാനവ വിഭവശേഷി മന്ത്രാലയം ( HRSD) ആണ് ഇത്തരക്കാർക്ക് നിയമനുസൃതമായി നാട്ടിലേക്ക് പോവാനുള്ള ഫൈനൽ എക്സിറ്റ് ലഭ്യമാവാനുള്ള സംവിധാനം പ്രഖ്യാപിച്ചത്.

നേരത്തെ ഉണ്ടായിരുന്ന കടുത്ത നിയമ നടപടികൾ എടുത്തു കളഞ്ഞ് മുമ്പത്തേക്കാളേറെ ഒന്നു കൂടി എളുപ്പമാക്കിയത് ഇത്തരക്കാർക്ക് ഏറെ ആശ്വാസമായത്. ഇന്ത്യൻ എംബസിയുടെ ലിങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്ത് തൊഴിൽ മന്ത്രാലയവും ജവാസാത്തും സഹകരിച്ച് ഏക്സിറ്റ് വേണ്ടി കാത്തിരിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായ പുതിയ നടപടിയാണ് നടപ്പിൽ വന്നത് എന്നത് കാലാവധി കഴിഞ്ഞ ഇക്കാമയിലുള്ളതും പുതിയ വിസയിലെത്തി ഇക്കാമ ലഭിക്കാത്തതുമായ വിദേശികൾക്കുമാണ് തീർത്തും ആശ്വാസകരമാവുന്നത്.

ഇങ്ങനെ ഫൈനൽ എക്സിറ്റ് ലഭിക്കാനായി ഇത്തരക്കാർക്ക് സ്പോൺസറെ കൂടാതെ തന്നെ ലേബർ ഓഫീസിൽ നേരിട്ടോ മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ സൈറ്റ് വഴിയോ നേരിട്ട് അപേക്ഷ നൽകാം. സ്വന്തം പേരിൽ വാഹനമുള്ളവരും ഏതെങ്കിലും കേസിലകപ്പെട്ട് യാത്രാതടസ്സമുള്ളവരോ ട്രാഫിക്ക് സംബന്ധമായ പിഴകളോ ഉള്ളവരാണെങ്കിൽ അത് പരിഹരിച്ചശേഷം അപേക്ഷ നൽകിയാൽ മാത്രമേ ഏക്സിറ്റ് ലഭിക്കുകയുള്ളു. മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ സൈറ്റിൽ
صفحة المستفيد
എന്ന ഓപ്ഷനിൽ الشكاوي والبلاغات. ഇതിൽ പ്രവേശിച്ചാണ് അപേക്ഷ നൽകേണ്ടത്.

ഈ നടപടികൾ നടപ്പിൽ വന്നതായി ജുബൈലിലെ അൽ ജുഐമ ലേബർ ഓഫീസുമായി ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കോർഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതു പ്രകാരം കാലാവധി കഴിഞ്ഞ ഇക്കാമയിലുള്ളവർക്കും പുതുതായി വന്ന് ഇക്കാമ ലഭിക്കാതെ പ്രയാസപ്പെടുന്നവർക്കും ഇതുവഴി അപേക്ഷ നൽകാം