കൊച്ചി: വിജയദശമി ദിനത്തിൽ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിൽ രാവിലെ മുതൽ തന്നെ ഭക്തജന തിരക്ക്. ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകൾക്കൊപ്പം മാതാപിതാക്കളും കുടുംബാംഗങ്ങളും. വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ക്ഷേത്രത്തിലെത്തും. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിലും ഭക്തജന തിരക്ക് തുടരുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ നവരാത്രി ആഘോഷത്തിന്‍റെ നിറവിലാണ്. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ഉത്തരേന്ത്യക്കാർ സംഗമിച്ചു.പാട്ടും നൃത്തവുമായി ആഘോഷം പുലരുവോളം നീണ്ടു നിന്നു. രാത്രി 8 മണിയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പാട്ടുകൾക്കനുസരിച്ച് പ്രായ ബേധമന്യേ എല്ലാവരും നൃത്തച്ചുവടുകളുമായി സംഗമിച്ചു. പൂജകളും ആഘോഷങ്ങളും രാത്രിയെ മറികടന്ന് പുലർച്ചവരെ നീണ്ടു.വർഷം കഴിയുന്തോറും നവരാത്രി ആഘോഷത്തിന്‍റെ മാറ്റ് കൂടുന്നുവെന്ന് സംഘാടകരും പറഞ്ഞു.





