വൺ ടൈം, വൺ ലൈഫ്; കാന്തപുരത്തിന്റെ ജീവിതം ഇംഗ്ലീഷിൽ പുസ്തകമാകുന്നു

0
230

കോഴിക്കോട്: അമേരിക്ക ഉൾപ്പെടെ 40 ലധികം രാജ്യങ്ങൾ സന്ദർശിച്ച കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പാകിസ്താൻ സന്ദർശിക്കാതിരുന്നത് എന്ത് കൊണ്ടായിരുന്നു, കാന്തപുരത്തെ പിന്തുടരുന്ന നിരവധി വിശ്വാസികൾ ഉണ്ടായിട്ടും അവിടെ സന്ദർശിക്കാൻ എന്ത് കൊണ്ട് തയ്യാറായില്ല എന്നതിന് കാന്തപുരത്തിന് വ്യക്തമായ ഉത്തരമുണ്ട്.
ഇതുവരെയും പുറത്ത് വരാത്ത അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്തരം സുപ്രധാന അധ്യായങ്ങൾ വിശകലനം ചെയ്യുന്ന One Time One Life; The Incredible Story of the Grand Mufti of India എന്ന ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥം പുറത്തിറങ്ങുന്നു.

അന്തർദേശീയ തലത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകത്തിൽ നിമിഷ പ്രിയ കേസിൽ ശിക്ഷായിളവിന് വേണ്ടി നടത്തിയ ശ്രമങ്ങൾ, സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സമാധാന ശ്രമങ്ങൾ ഉൾപ്പെടെ വിശദമാക്കുന്നു.