പോലീസുകാരിയായ ഭാര്യയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ല, തല്ലിക്കൊന്ന് ഭര്‍ത്താവ്

0
182

പൊലീസുകാരിയായ ഭാര്യയെ ബേസ് ബോൾ ബാറ്റിന് അടിച്ച് കൊലപ്പെടുത്തി ഭർത്താവ്. മധ്യ പ്രദേശിലെ സിദ്ധിയിലെ പൊലീസ് ക്വാട്ടേഴ്സിലാണ് സംഭവം. ഭാര്യ ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല എന്നതാണ് കാരണം. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും ഭർത്താവ് ഓടിരക്ഷപ്പെട്ടു. ഹെഡ് കോൺസ്റ്റബിൾ സവിത സാകേത് എന്ന പൊലീസുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.

അച്ഛനും അമ്മയും ഭക്ഷണത്തേച്ചൊല്ലി വഴക്കുണ്ടാക്കുന്നുവെന്ന് അയൽവാസിയോട് പറഞ്ഞ് സഹായം തേടിയാണ് സവിതയുടെ മകൾ വീട്ടിലേക്ക് ഓടിയെത്തിയത്. വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയേയാണ് മകൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഭക്ഷണത്തേ ചൊല്ലിയാണ് ദമ്പതികൾക്കിടയിൽ കലഹമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ബേസ് ബോൾ ബാറ്റ് കണ്ടെത്തിയിട്ടുണ്ട്.