ഗസ്സയില്‍ ഇസ്റാഈലിന് തിരിച്ചടിയായി ഹമാസ് പ്രത്യാക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു

0
161

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ റഫയിൽ ഹമാസിന്റെ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവർ സഞ്ചരിച്ച സൈനിക വാഹനം ഹമാസ് ​പോരാളികൾ ആക്രമിക്കുകയായിരുന്നു.

വെസ്റ്റ് ബാങ്കിനും ജോർദാനും ഇടയിലെ അലൻബി ക്രോസിങ്ങിൽ ജോർഡൻ പൗരനായ ട്രക്ക് ഡ്രൈവർ നടത്തിയ വെടിവെപ്പിലും കത്തിക്കുത്തിലും രണ്ട് ഇസ്രായേലി സൈനികർ ​കൊല്ലപ്പെട്ടു​. ട്രക്ക്​ ഡ്രൈവറെ സുരക്ഷാ വിഭാഗം വെടിവെച്ചു കൊന്നു. ജോർദാൻ അതിർത്തി ഇസ്രായേൽ അടച്ചിട്ടു.

ഇസ്രായേലിലെ തുറമുഖ നഗരമായ ഈലാത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ഹോട്ടലിന് തീപിടിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച്​ ദക്ഷിണ ലബനാനിലെ ഹിസ്​ബുല്ലകന്ദ്രങ്ങളിൽ വീണ്ടും ഇ​സ്രായേൽ ആക്രമണം നടത്തി.ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു എൻ രക്ഷാ സമിതിയിൽ വിവിധ രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
..