സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

0
257

ജിദ്ദ: സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സെപ്റ്റംബർ 23-ന് അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്ക് അവധി ബാധകമായിരിക്കുമെന്ന് മന്ത്രലായം വ്യക്തമാക്കി.

ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി, മക്ക മുനിസിപ്പാലിറ്റി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. നഗരത്തിലെ തെരുവുകൾ, ചത്വരങ്ങൾ, തുരങ്കങ്ങൾ എന്നിവിടങ്ങളിൽ പതാകകൾ, അലങ്കാര വിളക്കുകൾ എന്നിവ സ്ഥാപിച്ചു. മുനിസിപ്പൽ കെട്ടിടങ്ങൾ ദേശീയ പതാകയുടെ നിറമായ പച്ചയിൽ പ്രകാശിച്ചു.

ദേശീയ ദിനാഘോഷങ്ങൾക്കായി മുനിസിപ്പാലിറ്റി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മക്കയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഈ പരിപാടികളിൽ പൗരന്മാർക്കുംനൽകും. രാജ്യത്തിൻ്റെ സാംസ്‌കാരിക മൂല്യങ്ങൾ പ്രതിഫലിക്കുന്ന ദേശീയ പ്രകടനങ്ങളും കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമാകും.