വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർഹൗസിൽ നുഴഞ്ഞുകയറി ചിത്രങ്ങളെടുക്കാൻ ശ്രമം; പ്രതി പിടിയിൽ

0
192

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർഹൗസിൽ നുഴഞ്ഞുകയറി ചിത്രങ്ങളെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മന്ത്രാലയത്തിന്റെ സുഭാൻ ഏരിയയിലെ വെയർഹൗസിന്റെ ചിത്രങ്ങളാണ് അനുമതിയില്ലാതെ എടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ അടിയന്തര അന്വേഷണം തുടങ്ങി.

മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ അനുമതിയില്ലാതെ വെയർഹൗസിന്റെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ചത്. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ഏതൊരു കടന്നു കയറ്റവും ആക്രമണവും ഗുരുതരമായ നിയമ ലംഘനമാണെന്ന് മന്ത്രാലയം ഓർമപ്പെടുത്തി. അതേസമയം ഏതു രാജ്യക്കാരനാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.