നയിക്കാൻ ബിനോയ് വിശ്വം തന്നെ; സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും

0
92

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്ത് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം. സമ്മേളനത്തിൽ ഏകകണ്ഠമായാണ് തീരുമാനമായത്.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാം​ഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റം​ഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ് ബിനോയ് വിശ്വം.

സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള പാനൽ അവതരിപ്പിച്ചു. 103 അംഗ സംസ്ഥാന കൗൺസിൽ, 10 ക്യാൻഡിഡേറ്റ് അംഗങ്ങൾ, 100 പേർ പാർട്ടി കോൺഗ്രസ് പ്രതിനിധികൾ എന്നിവരടങ്ങിയ പാനലാണ് അവതരിപ്പിച്ചത്.