കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ വൻ ഭൂചലനത്തിൽ 200ലേറെ പേർ മരിച്ചു. റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലേറെ പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ഭൂകമ്പമുണ്ടായത്. അതേസമയം 500ലധികം മരണം ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആയിരത്തിലധികം പേര്‍ക്ക് പരിക്കെന്നാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍. അതേസമയം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
‘ കിഴക്കൻ പ്രവിശ്യകളിൽ ചിലതിൽ ജീവഹാനിയും സ്വത്തുനാശവും ഉണ്ടാക്കിയതായി’- താലിബാൻ സർക്കാർ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ദുരിതബാധിതർക്കായി പ്രാദേശിക ഉദ്യോഗസ്ഥരും താമസക്കാരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
പരിക്കേറ്റവരെ വിമാനമാർഗത്തിലൂടെയും കരമാർഗത്തിലൂടെയും ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.