ജിദ്ദ: സഊദിക്ക് പുറത്ത് നിന്ന് വാക്സിൻ ഡോസുകൾ പൂർത്തീകരിച്ച്, 14 ദിവസം സഊദിയിലേക്ക് പ്രവേശന വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ കഴിഞ്ഞ ശേഷം സഊദിയിലേക്ക് പ്രവേശിക്കുകയും ചെയ്തയാൾക്ക് റീ എൻട്രിയിൽ നാട്ടിൽ പോയാൽ പിന്നീട് നാട്ടിലേക്ക് അവധിയിൽ വന്നാൽ വീണ്ടും സഊദിയിലേക്ക് മടങ്ങുമ്പോൾ നേരിട്ട് സാധ്യമാകുമോ എന്ന സംശയത്തിനു സഊദി ജവാസാത്ത് മറുപടി നൽകി.
നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവർക്ക് നേരിട്ട് പ്രവേശന വിലക്കുണ്ടെന്നും അതിനാൽ തന്നെ ഇവർ സഊദിയിലേക്ക് മടങ്ങുമ്പോൾ വിലക്കേർപ്പെടുത്തിയ രാജ്യത്ത് നിന്ന് സഊദിയിലേക്ക് പ്രവേശിക്കും മുമ്പ് 14 ദിവസങ്ങൾക്കുള്ളിൽ അനുമതി ഉള്ള രാജ്യങ്ങളിൽ പതിനാല് ദിവസം കഴിഞ്ഞ ശേഷമായിരിക്കണം എന്നാണ് എന്നാണ് ജവാസാത്ത് മറുപടി പറഞ്ഞത്.
ഇതോടെ നിലവിലെ സാഹചര്യത്തിൽ സഊദി പ്രവേശന വിലക്കേർപ്പെടുത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം മറ്റിടങ്ങളിൽ കഴിഞ്ഞ ശേഷം വീണ്ടും സഊദിയിലെത്തി വീണ്ടും ലീവിന് വരികയാണെങ്കിൽ വീണ്ടും മുമ്പത്തെ പോലെത്തന്നെ വീണ്ടും മറ്റിടങ്ങളിൽ പതിനാല് ദിവസം കഴിഞ്ഞ ശേഷമേ സഊദിയിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ.
അല്ലെങ്കിൽ, ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിക്കുന്നത് വരെയോ ഇവർ പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുകയോ ചെയ്യേണ്ടി വരും.




