റിയാദിൽ കാറിന്റെ ചില്ല് തകർത്ത് ഡ്രൈവറെ ആക്രമിക്കാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ – വീഡിയോ

0
237

റിയാദ്: കാറിന്റെ ചില്ല് തകര്‍ക്കുകയും ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തുന്ന വീഡിയോ പുറത്ത് വന്നതോടെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. അവരില്‍ ഒരാളുടെ കൈവശം തോക്ക് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

എന്നാൽ, തുടർ അന്വേഷണത്തിൽ ആയുധം വെറും ഒരു കളിപ്പാട്ട മോഡല്‍ മാത്രമാണെന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു.

വീഡിയോ