പരപരുഷ ബന്ധം ചോദ്യം ചെയ്ത അമ്മായിയമ്മയെ വെട്ടിക്കൊലപ്പെടുത്തി മരുമക്കൾ

0
283

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ രണ്ട് മരുമക്കൾ ചേർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്തി വയലിൽ എറിഞ്ഞു. കോൺ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗിധിയ ഗ്രാമത്തിലാണ് സംഭവം. 65 വയസ്സുള്ള അമ്മായിയമ്മയെ കൊലപ്പെടുത്തിയതിന് ഇവരുടെ മരുമക്കളായിരുന്ന രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

അമ്മായിയമ്മയുടെ മൃതദേഹം അടുത്തുള്ള ഒരു വയലിൽ നിന്നും പോലീസ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ യുപി പോലീസ് കേസ് തെളിയിക്കുയും പ്രതികളെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ആഗസ്റ്റ് 15 -ന്, കൊല്ലപ്പെട്ട സ്ത്രീയുടെ മൂത്ത മരുമകൾ റോജ ഖാത്തൂൺ ആണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. കൊല്ലപ്പെട്ട ജഹരുൺ ഖാത്തൂൺ എന്ന സ്ത്രീക്ക് നാല് മക്കളായിരുന്നു ഉണ്ടായിരുന്നത്. ഇവരെല്ലാവരും തൊഴിൽ ആവശ്യങ്ങൾക്കായി ഗ്രാമത്തിന് പുറത്തായിരുന്നു താമസിച്ചിരുന്നത്.

എല്ലാവരുടെയും വീടുകളിൽ അവരുടെ ഭാര്യമാർ മാത്രമായിരുന്നു താമസം. എന്നാൽ, മൂന്നാമത്തെയും നാലാമത്തെയും മരുമക്കളായ ഷൈറ ഖാത്തൂണിനും ഷബീന ഖാത്തൂണിനും അവരുടെ അമ്മായിയമ്മയോട് യോജിച്ചു പോകാൻ കഴിഞ്ഞിരുന്നില്ല.

….