കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവിസുകൾ

0
206

കോഴിക്കോട്: കോഴിക്കോട് നിന്നും ജിദ്ദയിലേക്കും മുംബൈയിലേക്കും ഡൽഹിയിലേക്കും ആകാശ എയർ സർവീസ് നടത്തുമെന്ന് കോഴിക്കോട് എംപിയും കോൺ​ഗ്രസ് നേതാവുമായ എം.കെ രാഘവൻ.

ഒക്‌ടോബർ 1 മുതൽ കോഴിക്കോട്-മുംബൈ സർവീസ് ആരംഭിക്കുമെന്നും അധികം താമസിയാതെ തന്നെ കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.