ആംബുലൻസും കാറും കൂട്ടിയിടിച്ചു; രോഗിക്കും കാർ യാത്രികയ്ക്കും ദാരുണാന്ത്യം

0
214

തൃശൂർ: കുന്നംകുളത്ത് കാണിപയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം.