സഊദിയിലേക്ക് ആടുകളുടെ രോമത്തിനുള്ളിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമം

0
190

റിയാദ്: അൽ ഹദീഥ്വ അതിർത്തി വഴി സൗദിയിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു.

പോർട്ടിൽ ഒരു കൂട്ടം ആടുകൾ എത്തിയപ്പോൾ സുരക്ഷാ സാങ്കേതിക വിദ്യകളും ലൈവ് രീതികളും ഉപയോഗിച്ച് കസ്റ്റംസ് നടപടിക്രമങ്ങളും പരിശോധനയും നടത്തിയപ്പോഴായിരുന്നു ആടുകളുടെ രോമത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 4 ലക്ഷത്തിൽ പരം മയക്ക് മരുന്ന് ഗുളികകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഷിപ്മെന്റ് സ്വീകരിക്കാനെത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.