ചായയുടെ പണത്തെച്ചൊല്ലി സംഘര്‍ഷം; തട്ടുകട ആക്രമിച്ച കേസില്‍ അഞ്ചുപേർ അറസ്റ്റില്‍

0
206

പന്തളത്ത് തട്ടുകട ആക്രമിച്ച കേസില്‍ ചെങ്ങന്നൂരുകാരായ അഞ്ചുപേർ അറസ്റ്റില്‍. കഴിഞ്ഞദിവസമാണ് ചായയുടെ പണത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്.പിടിയിലായ പ്രതികളുടെ ലഹരി ബന്ധം അന്വേഷിക്കും. കഴിഞ്ഞ ബുധനാഴ്ച രാത്രി 10മണിയോടെ പന്തളം മണികണ്ഠനാൽത്തറയ്ക്ക്സമീപത്തെ തൃപ്തി  തട്ടുകടയിലാണ്ആക്രമണം.

ചായ കുടിച്ചശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ്കാരണം. തട്ടുകടയുടെ ഉടമ ശ്രീകാന്ത് സഹോദരൻ ശ്രീനാഥ്,ജീവനക്കാരൻ എന്നിവരെ പ്രതികൾ മർദിച്ചു.ശ്രീകാന്തിന്‍റെ തലയ്ക്ക് സാരമായ പരുക്കുണ്ട്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളായ അഖിൽ ലാൽ,ജിത്തു,ഷിയാസ്,ക്രിസ്റ്റി,അഖിൽ എം.എസ് എന്നിവരെ പന്തളം പോലീസ് പിടികൂടിയത്. പ്രതികള്‍എല്ലാവർക്കും 25വയസ്സിൽ താഴെയാണ് പ്രായം. ആക്രമണത്തിന് ശേഷം അഞ്ചുപേരും ഒളിവിലായിരുന്നു. പ്രതികള്‍ക്ക് ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് പന്തളം പോലീസ് അറിയിച്ചു.