തൊഴിലാളി ഒളിച്ചോടിയതായി പരാതി നൽകാൻ ഇഖാമയിൽ 2 മാസം കാലാവധി നിർബന്ധം, പദവി ശരിയാക്കാൻ രണ്ട് മാസത്തെ കാലാവധിയും പ്രഖ്യാപിച്ചു

0
346
  • പ്രവാസികൾക്ക് ആശ്വാസമായി ഖിവ പ്ലാറ്റ്ഫോമിൽ പുതിയ അപ്ഡേറ്റ്; തൊഴിലാളി ഒളിച്ചോടിയതായി പരാതി നൽകാൻ ഇഖാമയിൽ 2 മാസം കാലാവധി നിർബന്ധം, പദവി ശരിയാക്കാൻ രണ്ട് മാസത്തെ കാലാവധിയും പ്രഖ്യാപിച്ചു

റിയാദ്: തൊഴിൽ കരാർ സംവിധാനത്തിൽ അപ്‌ഡേറ്റുകളുമായിഖിവ പ്ലാറ്റ്‌ഫോം. തൊഴിലുടമകൾക്ക് തൊഴിലാളികളെ സ്പോൺസറിൽ നിന്ന് ഒളിച്ചോടി (“ആബ്സന്റ് ഫ്രം വർക്ക്‌”) എന്ന് റിപ്പോർട്ട് ചെയ്യുന്നതിന്റ മാനദണ്ഡം പുതിയ അപ്ഡേറ്റിൽ മാറ്റിയിട്ടുണ്ട്. പുതിയ ഖിവ പ്ലാറ്റ്‌ഫോം അപ്ഡേറ്റ് അനുസരിച്ച്, തൊഴിലാളി ഒളിച്ചോടി എന്ന് മന്ത്രാലയത്തിന് സമർപ്പിക്കണമെങ്കിൽ തൊഴിലാളിയുടെ റെസിഡൻസി പെർമിറ്റ് (ഇഖാമ) കുറഞ്ഞത് 60 ദിവസത്തേക്ക് മാത്രമേ കാലാവധി പാടുള്ളൂ എന്നും അഭ്യർത്ഥന സമയത്ത് തൊഴിലാളിക്ക് ആക്റ്റീവ് തൊഴിൽ കരാർ ഉണ്ടാകരുത് എന്നും നിബന്ധനയുണ്ട്. എങ്കിൽ മാത്രമേ ഒരു തൊഴിലുടമയ്ക്ക് തന്റെ തൊഴിലാളി ആബ്സന്റ് ഫ്രം (വർക്ക്‌ തൊഴിലിൽ നിന്ന് മാറി നിന്നു) എന്ന പരാതി സമർപ്പിക്കാൻ കഴിയൂ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇങ്ങനെ പരാതി നൽകുന്നതോടെ ഒരു തൊഴിലാളിയുടെ സ്റ്റാറ്റസ് “ജോലിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു” എന്ന് മാറിയാൽ, തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ, സഊദിയിൽ നിന്ന് പുറത്ത് പോകാനോ അല്ലെങ്കിൽ അതേ കമ്പനിയുമായി വീണ്ടും കരാർ ഒപ്പിടാനോ സമയം അനുവദിച്ചിട്ടുണ്ട്. ഈ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ അവർക്ക് 60 ദിവസത്തെ സമയമുണ്ടാകും.

ഈ കാലയളവിനുള്ളിൽ അഥവാ 60 ദിവസത്തിനുള്ളിൽ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ, തൊഴിലാളിയെ ഓട്ടോമാറ്റിക് ആയി മന്ത്രാലയ സിസ്റ്റത്തിൽ “ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു” എന്ന് അടയാളപ്പെടുത്തുകയും കമ്പനിയുടെ രേഖകളിൽ നിന്ന് തൊഴിലാളിയെ നീക്കം ചെയ്യുകയും ചെയ്യും.

തൊഴിലുടമയുടെയോ തൊഴിലാളിയുടെയോ തീരുമാനപ്രകാരം – ഒരു തൊഴിൽ കരാറിലെ നോട്ടീസ് പിരീഡ് കാലയളവ് അവസാനിക്കുകയും കരാർ ബന്ധം അവസാനിക്കുകയും ചെയ്താൽ, കരാർ “അവസാനിപ്പിച്ചു” എന്ന് അടയാളപ്പെടുത്തുകയും ചെയ്യുമെന്ന് അപ്‌ഡേറ്റ് ചെയ്ത സിസ്റ്റം വ്യവസ്ഥ ചെയ്യുന്നു. ഗ്രേസ് പിരീഡിനുള്ളിൽ തൊഴിലാളി തുടർനടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നത് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെയും (MHRSD) ആഭ്യന്തര മന്ത്രാലയത്തിലെയും ബന്ധപ്പെട്ട അധികാരികൾക്ക് ഓട്ടോമാറ്റിക് അറിയിപ്പ് നൽകും.

പുതിയ ഖിവ അപ്ഡേറ്റ് പ്രകാരം”ഖിവ” അക്കൗണ്ട് വഴി സൗജന്യ ശമ്പള നിർവചന സർട്ടിഫിക്കറ്റുകൾ ഇനി മുതൽ നേടാൻ നേടാൻ കഴിയുമെന്ന് മന്ത്രാലയം മുമ്പ് വ്യക്തമാക്കിയിരുന്നു. തൊഴിലാളി നിലവിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ നിലവിലെ തൊഴിൽ വിവരങ്ങൾസർട്ടിഫിക്കറ്റിൽ ലഭ്യമാകും. നേരത്തെയുള്ള സർട്ടിഫിക്കറ്റ് ആണ് വേണ്ടതെങ്കിൽ തൊഴിലാളികൾക്ക് മുൻ റോളുകൾ രേഖപ്പെടുത്തുന്ന ഒരു സേവന സർട്ടിഫിക്കറ്റിനും അഭ്യർത്ഥിക്കാം.

ഇത് ലഭിക്കുന്നതിനു തൊഴിലാളികൾ അവരുടെ ഖിവ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യണം. തുടർന്ന് സേവനങ്ങൾ എന്ന വിഭാഗത്തിലേക്കും അതിൽ നിന്ന് “തൊഴിൽ സർട്ടിഫിക്കറ്റുകൾ” എന്നതും തിരഞ്ഞെടുക്കണം. ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സേവന സർട്ടിഫിക്കറ്റ് സൃഷ്ടിക്കുന്നതിനുള്ള ഘട്ടങ്ങൾ പാലിക്കണം. പ്രൊഫഷണൽ അനുഭവത്തിന്റെ ഔദ്യോഗിക ഡോക്യുമെന്റേഷൻ വഴി തൊഴിയാളികൾക്ക് ബയോഡാറ്റ മെച്ചപ്പെടുത്തുന്നതിനും ജോലി മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്ലാറ്റ്‌ഫോം നിലവിൽ പിന്തുണയ്ക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക