ആശ്വാസം പകർന്ന് സ്വർണവില ഇന്നും കുറഞ്ഞു; പവന് 73,200 രൂപയായി

0
138

സ്വർണാഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും ആശ്വാസം പകർന്ന് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 9,150 രൂപയും പവന് 80 രൂപ താഴ്ന്ന് 73,200 രൂപയുമായി. ഇതോടെ കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങൾക്കിടെ പവന് കുറഞ്ഞത് 1,840 രൂപ; ഗ്രാമിന് 235 രൂപയും. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴുന്നത്. 

രാജ്യാന്തരവില ഔൺസിന് 3,336 ഡോളറിൽ നിന്ന് ഇന്നൊരുഘട്ടത്തിൽ 3,308 ഡോളർ വരെ താഴ്ന്നു. എന്നാൽ, നിലവിൽ വ്യാപാരം ചെയ്യുന്നത് 3,319 ഡോളറിലാണ്. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ വില കൂടുതൽ കുറയുമായിരുന്നു. അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ വ്യാപാര ഡീൽ പ്രഖ്യാപിച്ചതും ചൈനയും അമേരിക്കയും തമ്മിലെ ചർച്ചകൾ പുരോഗമിക്കുന്നതുമാണ് നിലവിൽ സ്വർണവിലയെ താഴേക്ക് നയിക്കുന്നത്.