റിയാദ്: റിയാദിൽ മെട്രോ സ്റ്റേഷനിൽ സംഘർഷം സൃഷ്ടിച്ച പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുഗതാഗത സംവിധാനത്തിനുള്ളിൽ (റിയാദ് മെട്രോ) തമ്മിൽ നടന്ന വഴക്കിനെ തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോയിൽ പ്രത്യക്ഷപ്പെട്ട നാല് ഈജിപ്ഷ്യൻ പൗരന്മാരെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘർഷം ഉണ്ടാക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് അന്വേഷണവും ആരംഭിച്ചു.
പിന്നാലെയാണ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അവർക്കെതിരെ നടപടികൾ സ്വീകരിച്ചു, അവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വീഡിയോ കാണാം 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





