ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ മാനസദേവീക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പ്രധാനക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കുംതിരക്കുമുണ്ടായത്. പരിക്കേറ്റ മുപ്പത്തഞ്ചോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സംഭവം.
ക്ഷേത്രത്തില്‍ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് തിക്കുംതിരക്കുമുണ്ടായതെന്ന് ഗഢ്‌വാള്‍ ഡിവിഷന്‍ കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡേ പറഞ്ഞു. ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതേസമയം, എന്താണ് തിക്കുംതിരക്കുമുണ്ടാകാന്‍ കാരണമായത് എന്ന കാര്യം വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.





