കണ്ണൂര്‍: ജയിൽ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ആദ്യം കണ്ടത് നാട്ടുകാര്‍. കൈയില്ലാത്ത ഒരാള്‍ നടന്നുപോകുന്നത് കണ്ടെന്ന് ഗോവിന്ദച്ചാമിയെ ആദ്യം കണ്ടയാള്‍ മീഡിയവണിനോട് പറഞ്ഞു.’അയാൾക്ക് കൈയില്ലായിരുന്നു,എന്നാല്‍ ആ സമയത്ത് ഗോവിന്ദച്ചാമി ജയില്‍ചാടിയ വാര്‍ത്ത എനിക്ക് അറിയില്ലായിരുന്നു.
ശബരി മലക്ക് പോകുന്നത് പോലെ നടന്നുവരികയായിരുന്നുഅയാള്‍ .പിന്നെയാണ് ഇത് ഗോവിന്ദച്ചാമിയാണെന്ന് മനസിലാകുന്നത്. ഒരു ഓട്ടോ ഡ്രൈവര്‍ ഗോവിന്ദച്ചാമിയെന്ന് വിളിച്ചു കൂവിയപ്പോള്‍ പണിനടക്കുന്ന വീടിന്റെ സൈഡിലേക്ക് അവനോടി. സ്കൂട്ടറുമെടുത്ത് ഇയാളെ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല.അപ്പോഴേക്കും നാട്ടുകാര്‍ പൊലീസിനെ വിവരം ലഭിച്ചിരുന്നു. കാട്ടിൽ നോക്കിയാൽ കിട്ടുമെന്ന് പൊലീസിനോട് പറഞ്ഞുഞങ്ങള്‍ പറഞ്ഞ സ്ഥലത്തിനടുത്ത് വെച്ച് തന്നെയാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്’..അദ്ദേഹം പറഞ്ഞു.
അതേസമയം, ജയില്‍ചാടുന്നതിന് വേണ്ടി 20 ദിവസത്തിലേറെയായി ഗോവിന്ദച്ചാമി തയ്യാറെടുത്തിരിക്കുകയായിരുന്നെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു.പ്രതിയുടെ കൈയില്‍ നിന്ന് ചെറിയ ആയുധങ്ങളൊക്കെ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ ഇത് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ 7.10 ഓടെയാണ് ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കെയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാൻ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ക്വാറന്റൈൻ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്.
സെല്ല് തുറക്കുന്നതിന് മുമ്പ് ജയിലിന് ചുറ്റുമതിലില്‍ പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് ജയിൽ ചാട്ടം നടന്നതായി സംശയമുയർന്നത്. തുടർന്നാണ് സെല്ലുകളിൽ പരിശോധന നടത്തിയത്.താനൊന്നും അറിഞ്ഞിട്ടില്ലെന്നും ഉറങ്ങിപ്പോയെന്നുമാണ് ഗോവിന്ദച്ചാമിക്കൊപ്പം ജയിലിലുണ്ടായിരുന്ന ആള്‍ മൊഴി നല്‍കിയിട്ടുള്ളത്. ജയിലില്‍ നിന്ന് രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.