‘ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ, അവനെ പിടിച്ചേ പറ്റൂ’; പ്രതികരിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ

0
117

കണ്ണൂർ: ജയിൽചാടിയ ഗോവിന്ദച്ചാമിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ട്രെയിനിൽ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. ഇത്രയും വലിയ ജയിൽ ഇയാൾ എങ്ങനെ ചാടിയെന്നും അമ്മ ചോദിച്ചു. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അമ്മ പറഞ്ഞു.

‘‘ഇപ്പോളാണ് വിവരം അറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. അതിന് അവന് സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. ഇതു കേട്ടിട്ട് എന്റെ ശരീരം വിറയ്ക്കുകയാണ്. പൊലീസ് അവനെ പിടിക്കും പിടിക്കാതിരിക്കില്ല. നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്ന് തന്നെയാണ് വിശ്വാസം.് കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നു. ജയിൽ ചാടാൻ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടാകും. ഒറ്റക്കൈ വച്ച് അവൻ എങ്ങനെ ചാടി.’’ – അമ്മ ചോദിച്ചു.