ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു | VIDEO

0
151

കോട്ടയം: കുറുപ്പുംതറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു. കാറില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ 11-ഓടെ കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാന്‍ വെട്ടത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡില്‍ വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്ന് ജോസി പറഞ്ഞു.

ഗൂഗിൾമാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലക്ട്രിക് കാർ കുറുപ്പന്തറ കടവിലെ തോട്ടിലേക്ക് വഴിതെറ്റിയിറങ്ങിയെങ്കിലും, യാത്രികർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. തോട്ടിലെ ആഴമേറിയ ഭാഗത്തേക്ക് കാറിന്റെ മുൻഭാഗം വീഴാൻപോകുന്നതിനിടെ, പെട്ടെന്ന് ഡ്രൈവർ വാഹനം നിർത്തിയതാണ് അപകടം ഒഴിവാകാനിടയായത്.

പത്തനംതിട്ട സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച കാറാണ് രക്ഷപ്പെട്ടത്. സംഭവംകണ്ട് ഓടിക്കൂടിയ പരിസരവാസികളാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറങ്ങാൻ സഹായിച്ചത്. സമീപത്തുള്ള വ്യക്തിയുടെ ക്രെയിൻ കൊണ്ടുവന്ന് വാഹനം ഇവിടെനിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

തോട്ടിലേക്കിറങ്ങുന്ന വഴിയിൽ കെട്ടിനിന്ന വെള്ളം, മുന്നോട്ട് നീങ്ങുന്നതിനിടെ കാറിൽ കയറി. ഉടൻ കാർയാത്രികർ വാതിൽ തുറന്ന് പുറത്തിറങ്ങി. ഒന്നരയടികൂടി മുന്നോട്ട് പോയിരുന്നെങ്കിൽ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കുവീണ് വൻഅപകടം സംഭവിക്കുമായിരുന്നു. മാൻവെട്ടം ഭാഗത്തേക്ക് ഭൂമി വാങ്ങുന്നതിനുള്ള കാര്യങ്ങൾക്കായി പോകുന്നവരായിരുന്നു കാറിലുണ്ടായിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഇവർ പിന്നീട് മറ്റൊരു കാറിൽ യാത്രതുടർന്നു.

മഴക്കാലത്ത് ഇവിടെ റോഡിൽ എപ്പോഴും വെള്ളക്കെട്ടാണ്. ഇതുമൂലം പലപ്പോഴും റോഡ് തിരിച്ചറിയാനാകാത്തത് അപകടകാരണമാകാറുണ്ട്. കുറുപ്പന്തറ കടവിൽ ഗൂഗിൾമാപ്പ് നോക്കിവരുന്ന വാഹനങ്ങൾ അപകടങ്ങളിൽപ്പെട്ടിട്ടുള്ള സംഭവങ്ങൾ നിരവധിയാണ്.

കുറുപ്പന്തറ കടവിൽ ദിശതെറ്റി വാഹനങ്ങൾ തോട്ടിലേക്ക് പോകാതിരിക്കാൻ ഈ ഭാഗത്ത് സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഗൂഗിൾമാപ്പ് നോക്കി ഡ്രൈവ് ചെയ്യുന്നവർ ഇത് ശ്രദ്ധിക്കാതിരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക