ചെങ്കല്‍പെട്ടിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ സമീപവാസികളും രണ്ട് മലയാളി വിദ്യാര്‍ഥികളും ആക്രമിക്കുന്നതായി പരാതി. ചെങ്കല്‍പെട്ട് പൊലീസില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കി. കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ചില സമീപവാസികള്‍ ഇടപെട്ടതോടെയാണ് പ്രശ്നം രൂക്ഷമായത്.
ആത്തൂരിലുള്ള സ്വകാര്യ കോളജിലെ മലയാളി വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള മലയാളി വിദ്യാര്‍ഥികളെ പ്രദേശവാസികള്‍ മര്‍ദിക്കുന്നത് ആവര്‍ത്തിക്കുകയാണെന്നും പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അന്‍പതിലേറെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റതെന്നും ആരോപിക്കുന്നു.
കോളജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ പ്രദേശവാസികള്‍ കൂടി ഇടപെട്ടതോടെയാണ് പ്രശ്നം രൂക്ഷമായതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കോളജിന് സമീപത്ത് പേയിങ് ഗസ്റ്റായി താമസിച്ച് പഠിക്കുന്നവരെയാണ് നോട്ടമിടുന്നതെന്നും ഇവര്‍ പറയുന്നു. അക്രമിസംഘത്തില്‍ ചില മലയാളി വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുള്ളതായി ഇവര്‍ ആരോപിക്കുന്നുണ്ട്.





